About KSPCEForum

Kerala State Provisional & Contract Employees Forum is developed for all the provisional & contract employees working in Kerala state, so that non regular workers from different projects and non projects can share their views and opinions on common matters related with service , salary, Equal Pay for Equal Work, Extension of Contract till End of Project, Conversion of Daily Wage employees to contract, Casual Leave, Medical Leave, Leave allotted for Daily Wage Employees,Maternity Leave, Paternity Leave and so on in a common platform. Employees can also post to this forum directly so that more information from different parts of Kerala comes in frequently, which can be used by others who are in search of such news or who has same interest as yours. This website has given special permission to Samagra Shiksha Non-Regular Employees of all states and union territories to post in this forum in appropriate categories allotted for them.

നമ്മൾ അസംഘടിതർ ആണ്“സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ” എന്ന മുദ്രവാക്യം മെയ് ഒന്നിന് മാത്രം വിളിക്കാനും പ്രചരിപ്പിക്കാനും  ഉള്ളതല്ല. നമ്മൾ സംഘടിക്കണം , അസംഘടിതർ ആയി നിന്നാൽ നമ്മൾക്ക് ഒന്നും നേടാൻ പറ്റില്ല, അത് ഓർക്കണം. സംഘടിതർ ആകുക എന്നത് കാലത്തിന്റെ അനിവാര്യത ആണ്, സംഘടിതർ ആയില്ലെങ്കിൽ തുടർന്നും  നമ്മൾക്ക് നമ്മളുടെ അവകാശങ്ങൾ നിഷേധിക്കപെടും.  ഏത് യൂണിയന്റെ കീഴിൽ സംഘടിക്കണം എന്നുള്ളത് ഓരോ തൊഴിലാളിയുടെയും വ്യക്തി താല്പര്യം ആണ് . നിലവിൽ നിങ്ങൾ ഒരു യൂണിയന്റെയും ഭാഗം അല്ല എങ്കിൽ സമയം കളയാതെ KSPCEForum ഫേസ്ബുക്കിൽ ഗ്രൂപ്പിൽ കൂടാതെ നിങ്ങൾ വിശ്വസിക്കുന്ന പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഏതേലും നല്ല യൂണിയനിൽ കൂടി ചേരുക, നിങ്ങൾ സംഘടിച് നിങ്ങളുടെ ആവശ്യം യൂണിയൻ നേതൃത്വത്തെ അറിയിക്കുക . ഇനിയും വൈകരുത് .

നമ്മൾ ഭൂരിഭാഗം തൊഴിലാളികൾ  ഇന്നും അസംഘടിതർ ആണ്. നിങ്ങൾ ഏത് യൂണിയനിൽ ചേരുന്നോ ആ യൂണിയൻ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുൻകൈയെടുത്ത പ്രവർത്തിച്ചില്ലേൽ, ഒട്ടും സമയം കളയാതെ മറ്റെതെങ്കിലും നല്ല യൂണിയനിൽ ചേരുക, തൊഴിലാളികളുടെ ക്ഷേമം കാണാതെ അവർക്ക് വേണ്ടി പ്രവർത്തിക്കാതെ പ്രസംഗിച്ചു കൊണ്ടുമാത്രം നടക്കുന്ന നേതൃത്വത്തിന്റെ കൂടെ നിന്നിട്ട് കാര്യമില്ല . അടുത്ത ഇലെക്ഷൻ  ഡിക്ലയർ ചെയ്യുന്നതിന് മുന്നേ തന്നെ സുപ്രീം കോടതി വിധികൾ നടപ്പിലാക്കി എടുക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിക്കുക. ഈ വിഷയങ്ങളിൽ നിങ്ങൾ നേരിടുന്ന അനീതി നേരിട്ടോ കത്ത് മുഖേനയോ സർക്കാരിനെ അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ഫോറത്തിന്റെ കമന്റ് ബോക്സിലും രേഖപെടുത്താം . സമാന താല്പര്യം ഉള്ളവർ കാര്യങ്ങൾ അറിയട്ടെ .

താഴെ കൊടുത്തേക്കുന്ന ലിസ്റ്റിലെ എല്ലാ സംഘടനകളും തൊഴിലാളികളുടെ അവാകാശങ്ങളും , ആവശ്യങ്ങളും അറിയാവുന്നവർ ആണ് തുല്യ ജോലിക്ക് തുല്യ വേതനം വിഷയം അടക്കം, പക്ഷെ 4 വർഷം കഴിഞ്ഞിട്ടും  ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ചരിത്ര വിധി പൂർണമായും നടപ്പാക്കാൻ ഇതു വരെ സാധിച്ചിട്ടില്ല,വേതനത്തിന്റെ പരമപ്രധാന ഭാഗമായ  Dearness Allowance നീതിയുക്തമായ കൊടുക്കാൻ സാധിച്ചിട്ടില്ല . ഇത് കാലങ്ങളായുള്ള സ്ഥിതിവിശേഷമാണ് , അല്ലാതെ ഇടതുപക്ഷ സർക്കാർ വന്നു ജനദ്രോഹ നയം സ്വീകരിച്ചുണ്ടായ അവസ്ഥ അല്ല. അങ്ങിനെ പറഞ്ഞാൽ അത് വല്യ തെറ്റാകും ,ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകണം അത് അടുത്ത അസംബ്ലി ഇലക്ഷന് തീയതി പ്രഖ്യപിക്കുന്നതിന് മുന്നേ തന്നെ ഉണ്ടാകണം.  ഇപ്പോൾ  .1 % ശതമാനം ചാൻസ് ഉണ്ട് താഴെ കാണുന്ന സംഘടനകൾക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പടെയുള്ള പല അവകാശങ്ങളും തൊഴിലാളികൾക്ക് ഉറപ്പ് വരുത്താൻ, കുറഞ്ഞത് സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരുടെ കാര്യത്തിൽ എങ്കിലും. അങ്ങിനെ ഒരു സ്ഥിതിവിശേഷം ഉണ്ടായില്ലെങ്കിൽ  നമ്മൾ നോൺ റെഗുലർ ജീവനക്കാർക്ക് സുപ്രീം കോടതി വിധി നടപ്പാക്കിക്കിട്ടാൻ  ഒരുമിച്ചു നിന്ന് പോരാടാൻ പറ്റുന്ന ഒരു പ്ലാറ്റഫോം ആകും KSPCEForum.com എന്ന് വിശ്വസിക്കുന്നു. അത് കൊണ്ട് ആരും തന്നെ ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാതിരിക്കരുത്. Collective Bargaining Power ഇല്ലേൽ കാര്യങ്ങൾ നടക്കില്ല, അത് മറക്കെരുത് അതുകൊണ്ടും കൂടിയാണ് ഇതു പോലെ ഒരു നീക്കം, ഇത് സർക്കാരിന് എതിര് അല്ല . തൊഴിലാളികളുടെ അവകാശങ്ങൾ നേടി കൊടുക്കാൻ പറ്റാത്ത സ്ഥിതിക്ക്, താത്കാലിക ജീവനക്കാർക് അവരുടെ വിഷയങ്ങൾ collective ആയി ഉന്നയിക്കാൻ ഒരു വേദി ഉറപ്പ് വരുത്താൻ വേണ്ടി കൂടി ഉള്ള നീക്കം ആണ്. ഇത് ഒരു പ്രതേക രാഷ്ട്രീയ കക്ഷിയോട് ചായ്‌വ് കാണിക്കുന്ന അംഗങ്ങൾ ഉള്ള ഫോറം അല്ല മറിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളിലും വിശ്വസിക്കുന്നവരും ഇല്ലാത്തവരും അടങ്ങുന്ന കൂട്ടായ്മ്മയാണ്.

 

CITU Kerala

AITUC Kerala

BMS Kerala

AAP

Join KSPCEForum Facebook Group

അസംഘടിതമേഖലയിലെ ചൂഷണത്തിന് ഇരയാകുന്നതും അല്ലാത്തവരുമായിട്ടുള്ള തൊഴിലാളികളെ സംഘടിതർ ആക്കാൻ ഉള്ള അശ്രാന്ത പരിശ്രമം പ്രമുഖദേശിയ തൊഴിലാളി സംഘടനകളായ CITU , AITUC , BMS  മുതലായവർ മുൻകൈയെടുത്ത ചെയ്യണം. ഇനിയും നമ്മുടെ നാട്ടിൽ അസംഘടിത വിഭാഗത്തിൽപെട്ട തൊഴിലാളികൾ എന്ന ലേബലിൽ ആരും ഉണ്ടാകരുത്. ഏതെങ്കിലും ഒരു പ്രതേക യൂണിയനിലോ അല്ലേൽ ഒരു യൂണിയനിലും അംഗങ്ങങ്ങളാകാൻ  താല്പര്യം ഇല്ലാത്ത ചുരുക്കം തൊഴിലാളികൾ ചിലപ്പോൾ ഇതിനിടയിൽ കാണുമായിരിക്കും, അവർക്ക് താല്പര്യം ഇല്ലേൽ വേണ്ട മറ്റുള്ളവരെ സംഘടിതർ ആക്കാമെല്ലോ . ഇത് നിങ്ങൾ ചെയ്താൽ ചെയ്യുന്നത് നിങ്ങൾക്ക് വേണ്ടി അല്ല മറിച്ച  തൊഴിലാളികൾക് വേണ്ടിയാണ്,  അത് ബഹുഭൂരിപക്ഷം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വ്യക്തമാണ് .    എല്ലാ  ദേശിയ സംഘടനാ നേതൃത്വങ്ങളോടും ഉള്ള ഒരു അപേക്ഷ ആയി കാണുക . സംഘടിതർ അല്ലാത്തത് കൊണ്ട് മാത്രമാണ് ഇത്രയും നാൾ ഈ അസംഘടിത തൊഴിലാളി വർഗ്ഗത്തിന് ഉൾപ്പടെ സുപ്രീം കോടതി വിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കാതെ പോയത് . സംഘടിത മേഖലയിലെ സ്ഥിര ജീവനക്കാർക്ക് അനുകൂലമായി വന്ന വിധിയായിരുന്നേൽ അടുത്ത ദിവസം മുതൽ തന്നെ അവർ ബഹുമാനപെട്ട സുപ്രീം കോടതി വിധിയുടെ  ഗുണഫലം  അനുഭവിച്ചു തുടങ്ങിയേനെ . നിങ്ങൾ ദേശിയ തൊഴിലാളി സംഘടനകൾ മുന്നിട്ട് ഇറങ്ങിയാൽ മാത്രമേ തുടർന്നും ചൂഷണങ്ങൾക്ക് ഇരയാകാതിരിക്കുകയുള്ളൂ അസംഘടിത മേഖലയിൽ  ഉൾപ്പടെയുള്ള തൊഴിലാളികൾ .